ആരാധകർ കാത്തിരുന്ന വിക്രം നായകനായി എത്താനിരിക്കുന്ന ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നവംബർ 24ന് ചിത്രം തീയേറ്ററുകളിലേക്ക് എത്തും.
2016ൽ ചിത്രീകരണം ആരംഭിച്ച ചിത്രം ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിൽ മലയാളി താരം വിനായകൻ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിൽ വിക്രം ഒരു രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വേഷമിടുന്നത്. ‘ജോൺ എന്നാണ്’ കഥാപാത്രത്തിന്റെ പേര്.
ജയിലറിന് ശേഷം വിനായകന്റെ ശക്തമായ വേഷമാണ് ധ്രുവ നച്ചത്തിരത്തിലേത് എന്നാണ് സൂചന. സിമ്രാൻ, റിതു വർമ്മ, ഐശ്വര്യ രാജേഷ്, പാർത്ഥിപൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, വംശി കൃഷ്ണ, സതീഷ് കൃഷ്ണൻ എന്നിവരുൾപ്പെടെയുള്ള ഒരു വലിയ താരനിര ധ്രുവ നച്ചത്തിരത്തിൽ ഉണ്ട്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം.
ഹാരിസ് ജയരാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഏഴ് രാജ്യങ്ങളിലായിരുന്നു ധ്രുവ നച്ചത്തിരത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക