കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രമാക്കി മനു സി കുമാർ സംവിധാനം ചെയ്യുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’ റിലീസിന് ഒരുങ്ങുന്നു. ആഗോളതലത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം നവംബർ മൂന്നിന് തീയേറ്ററുകളിൽ എത്തും. അനിരുദ് രവിചന്ദറിന്റെ ആലാപന മികവിൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനവും ടീസറും എല്ലാം വൻ പ്രേക്ഷകപ്രീതി നേടിയിരുന്നു.
ഗോകുലം മൂവീസ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയായിരിക്കും ശേഷം മൈക്കിൾ ഫാത്തിമ. കല്യാണിയെ കൂടാതെ സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ദീഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാല താരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണേഴ്സ് ആയ ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക