വളരെയധികം ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് പേരക്ക. പേരക്കയുടെ ഇലയും കായും എല്ലാം ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ദിവസവും ഓരോ പേരക്ക വീതം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ക്യാരറ്റിൽ വിറ്റാമിൻ എ ധാരാളമുണ്ടെന്നും കാഴ്ച ശക്തി വർദ്ധിപ്പിക്കുമെന്നും നമുക്കറിയാം. എന്നാൽ ക്യാരറ്റിനേക്കാൾ എത്രയോ മടങ്ങ് വിറ്റാമിൻ എ പേരക്കയിൽ അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ദിവസേന ഓരോ പേരയ്ക്ക വിധം കഴിക്കുന്നത് കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് സഹായിക്കും. പേരക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഗ്ലൈസമിക് പദാർത്ഥങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഭക്ഷണത്തോടുള്ള അമിതമായ ആർത്തി ഇല്ലാതാക്കി ശരീരത്തിന്റെ തടി കുറയ്ക്കുന്നതിനും ഉത്തമമായ ഒരു ഫലമാണ് പേരയ്ക്ക. പേരക്കയിൽ അടങ്ങിയ വിറ്റാമിൻ, ഫൈബർ എന്നിവ മെറ്റബോളിസത്തെ ഉയർത്തി ദഹനം എളുപ്പമാക്കുന്നതിന് വളരെ ഫലപ്രദമാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് നല്ല ആരോഗ്യം പ്രധാനം ചെയ്യുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാർഗമായി പേരയ്ക്ക ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക