കൊച്ചി: ലൈംഗിക അതിക്രമ പരാതിയിൽ മല്ലു ട്രാവലർ എന്ന വ്ലോഗർ ഷാക്കിർ സുബ്ഹാൻ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇടക്കാല മുൻകൂർ ജാമ്യമുള്ളതിനാൽ ബോണ്ടിൽ വിട്ടയച്ചു.
സൗദി പൗരയായ യുവതിയുടെ പീഡന പരാതിയിൽ ഷാക്കിർ സുബ്ഹാന് കഴിഞ്ഞയാഴ്ച ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഷാക്കിർ സുബഹാൻ സ്റ്റേഷനിലെത്തിയത്. അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.
അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യുട്യൂബര്‍ തന്നെ പീഡിപ്പിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിലാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക