വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കേസിലെ നാലാം പ്രതിയായ ചെറിയ മധു(33)വിനെ യാണ് കൊച്ചിയിലെ അടച്ചുപൂട്ടിയ ബിനാനി സിംഗ് ഫാക്ടറിയിൽ ഇന്ന് രാവിലെ 11 മണിയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടം നടപടികൾക്കായി മാറ്റി.
പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 5 പേരാണ് കേസിൽ പ്രതികളായി ഉണ്ടായിരുന്നത്. മറ്റൊരു പ്രതിയായ ആലപ്പുഴ ചേർത്തല സ്വദേശി പ്രദീപ് ഇതിനു മുൻപ് വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തിരുന്നു. വാളയാറിൽ പീഡനത്തിനിരയായി മരണപ്പെട്ട പെൺകുട്ടികളുടെ അടുത്ത ബന്ധു കൂടിയാണ് ഇപ്പോൾ മരണപ്പെട്ട ചെറിയ മധു.
പ്രതികരിക്കാൻ ഇവിടെ എഴുതുക