പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന വാക്ക് പൂർണമായും ഒഴിവാക്കുന്നു. ഇന്ത്യ എന്ന പേരു മാറ്റി ഭാരത് എന്ന് ആക്കാനാണ് എൻസിഇആർടി തീരുമാനം. എൻസിഇആർടി പാനൽ ഏകകണ്ഠമായി അംഗീകരിച്ച ഈ തീരുമാനത്തിന് പിന്നാലെ പുരാതന ചരിത്രമെന്നത് ക്ലാസിക്കൽ ചരിത്രം എന്നും ആയി മാറും.
അടുത്ത അധ്യയന വർഷം മുതൽ പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിനുപകരം ഭാരത് എന്ന് ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാഠപുസ്തകങ്ങളിൽ ഇന്ത്യൻ രാജാക്കന്മാരുടെ ചിത്രങ്ങൾ കൂടുതലായി ഉൾപ്പെടുത്താനും എൻസിഇആർടി സമിതി ഏകകണ്ഠമായി ശുപാർശ ചെയ്തതായി സമിതിയുടെ അധ്യക്ഷൻ സി ഐ ഐസക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക