തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒക്ടോബര്‍ 31ന് സ്വകാര്യ പണിമുടക്ക് നടത്തുമെന്ന് ബസുടമകള്‍. കണ്സെഷന് നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
യാത്രനിരക്കും വിദ്യാര്‍ഥികളുടെ കണ്‍സെക്ഷനും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ദൂരപരിധി നോക്കാതെ പെര്‍മിറ്റ് അനുവദിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.
ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു.
യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും, ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക