രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ‘ബാന്ദ്ര’. ചിത്രം നവംബറിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു. ഇപ്പോഴിതാ റിലീസ് തിയതിയുമായി ബന്ധപ്പെട്ട അപ്ഡേറ്റ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുകയാണ്. റിലീസ് തിയതി നാളെ പത്ത് മണിക്ക് പ്രഖ്യാപിക്കും എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
മാസ്സ് ഗെറ്റപ്പിൽ ദിലീപ് എത്തുന്ന ചിത്രത്തിൽ തമന്നയാണ് നായികയായി എത്തുന്നത്. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നത് ബാന്ദ്രയുടെ ഏറ്റവും വലിയ പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക