തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. പേര് മാറ്റാനുള്ള ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/PinarayiVijayan/posts/859076322232859?ref=embed_post
ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉള്‍ച്ചേര്‍ക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാര്‍ പേടിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് ഇന്ത്യയെന്ന പദത്തോടുള്ള ഈ വെറുപ്പെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക