പഠന കാലഘട്ടത്തില്‍ കുട്ടികളില്‍ രൂപ്പപെടുന്ന, ചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമം പിന്നീട് പല ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് അന്താരാഷ്ട്ര ഗവേഷകയായ ഡോ. ജൊവാന് ബോട്ടോര്‍ഫ് പറയുന്നത്.
കോളേജ് വിദ്യാഭ്യാസത്തിന് പോകുന്നതുമുതലാണ് കുട്ടികളില്‍ ഇത്തരം ചിട്ടയില്ലാത്ത ഭക്ഷണശീലങ്ങള്‍ ഉടലെടുക്കുന്നതെന്നും ഇത് വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നും ജൊവാന് പറയുന്നു. ഉയര്‍ന്ന കലോറിയും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയ ഭക്ഷണപതാർത്ഥങ്ങളാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ പൊതുവേ കഴിക്കാറ്. ഇത് പൊണ്ണത്തടിയുണ്ടാക്കുന്നു. എന്നാല്‍, പൊണ്ണത്തടി മാത്രമല്ല ദീര്‍ഘകാലാടിസ്ഥാനത്തിനുള്ള രോഗങ്ങളും പകര്‍ച്ചവ്യാധികളും വരെ ഉണ്ടായേക്കാം. വയറിളക്കവും ജലദോഷവുമാണ് ഇവയില്‍ ചിലത്.
വിദ്യാര്‍ഥികളെ ആരോഗ്യകരമായ ഭക്ഷണരീതി എന്താണെന്ന് വിദ്യാലങ്ങൾ പഠിപ്പിക്കണമെന്നും ഇത്തരം ആരോഗ്യകരമായ ഭക്ഷണം എല്ലാ വിദ്യാര്‍ഥികള്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ കോളേജുകളില്‍ ലഭ്യമാക്കണമെന്നും ഡോ.ജൊവാന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക