ഇന്ന് വളരെ സാധാരണമായ ഒരു രോഗം ആണ് ക്യാൻസർ. നമുക്ക് അറിയുന്ന ഒരാൾക്ക് എങ്കിലും ക്യാൻസർ ഉണ്ട് എന്ന അവസ്ഥയാണ് ഇപ്പോൾ. രോഗം വരുന്നതിലും നല്ലത് അത് തടയാൻ നോക്കുന്നതാണ്. ചിട്ടയായ ഭക്ഷണം കൊണ്ടും ആരോഗ്യ ശീലങ്ങൾ കൊണ്ടും അസുഖങ്ങൾ ചെറുക്കാം. അവ എങ്ങനെ എന്ന് നോക്കാം.
ക്യാന്‍സറിനെ ചെറുക്കുന്ന ഒരു ഫലമാണ് മുന്തിരി. കുരുവുള്ള മുന്തിരി ഇതിന് നല്ലൊരു പരിഹാരം തരുമെന്നാണ് പഠനങ്ങൾ പറയുന്നത്.
കുരു കളയാനുള്ള ബുദ്ധിമുട്ട് കാരണം നാം കുരുവുള്ള മുന്തിരി ഒഴിവാക്കാറുണ്ട്. എന്നാല്‍, പോഷക ഗുണങ്ങള്‍ അത്തരം മുന്തിരികളിലാണ് ഒളിഞ്ഞിരിക്കുന്നത്. ക്യാന്‍സറിനെ കൂടാതെ, ആസ്തമ, മലബന്ധം, ദഹനപ്രശ്നങ്ങള്‍, ഹൃദയ പ്രശ്നങ്ങള്‍, എല്ലിന്റെ ആരോഗ്യം, കിഡ്നി പ്രശ്നങ്ങള്‍, കൊളസ്ട്രോള്‍ കുറയ്ക്കാന്‍, പ്രമേഹത്തിന്, പല്ലിന്റെ ആരോഗ്യത്തിന് തുടങ്ങി നിരവധി ഗുണങ്ങള്‍ ഇത് കഴിക്കുന്നതിലൂടെ ലഭിക്കും.
ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള പഴമാണ് മുന്തിരി. ഇത് ദിവസവും കുറച്ച് കഴിക്കുന്നത് നല്ലതാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതില്‍ ധാരാളം അയേണ്‍, കോപ്പര്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക