കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’ നവംബർ മൂന്നിന് തിയറ്ററുകളിലെത്തും. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു.
ഇന്ത്യൻ സിനിമാലോകത്ത് കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ജവാൻ, വിജയുടെ ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ.
കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക