ഷെയിൻ നിഗം സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വേലയിലെ “ബമ്പാഡിയോ” എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ എത്തി. അൻവർ അലിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. സാം സി എസ്സും ആന്റണി ദാസനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വേല നവംബർ 10ന് തിയേറ്ററുകളിലേക്കെത്തും.
ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ എം.സജാസ് ആണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്. പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം ഉല്ലാസ് അഗസ്റ്റിൻ എന്ന ഉദ്യോഗസ്ഥനെയും മല്ലികാർജുനൻ എന്ന പൊലീസ് കഥാപാത്രത്തെ സണ്ണിവെയ്നും അവതരിപ്പിക്കുന്നു.
സിദ്ധാർഥ് ഭരതൻ ചിത്രത്തിൽ ശ്രദ്ധേയമായ പൊലീസ് കഥാപാത്രത്തിലെത്തുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് നിർമ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം.സജാസും നിർവഹിച്ചിരിക്കുന്നു. അതിഥി ബാലൻ പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക