ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത് ബിഎംസി ഫിലിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച ‘അനക്ക് എന്തിന്റെ കേടാ’ എന്ന ചിത്രം സൗത്ത് ഇന്ത്യൻ ടെലിവിഷൻ ഫിലിം അക്കാദമിയുടെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള അവാർഡ് കരസ്ഥമാക്കി. ഓൺലൈൻ വഴി പ്രഖ്യാപിച്ച പുരസ്കാരം ചിത്രം കരസ്ഥമാക്കിയ വിവരം ഫെസ്റ്റിവൽ ഡയറക്ടർ ഡോ ആർ എസ് പ്രദീപ് ആണ് അറിയിച്ചത്.
‘തൂലിക’ എന്ന ചിത്രത്തിലൂടെ റോയി മാടപ്പള്ളി ആണ് മികച്ച തിരക്കഥാകൃത്ത്. ‘അനക്ക് എന്തിന്റെ കേടാ’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ വിനോദ് വൈശാലി മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം കരസ്ഥമാക്കിയപ്പോൾ ‘എന്ന് സാക്ഷാൽ ദൈവം’, ‘വള്ളിച്ചെരുപ്പ് എന്നീ ചിത്രങ്ങൾ സ്പെഷ്യൽ ജൂറി പുരസ്കാരവും നേടി. നിരവധി ടെലിവിഷൻ അവാർഡുകളും പ്രഖ്യാപിക്കപ്പെട്ടു. നവംബർ 20ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് ദാനം നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക