പച്ചക്കറികൾ കഴിക്കാൻ മടിയുള്ളവരാണ്കുട്ടികൾ. അവരെ എങ്ങനെ പച്ചക്കറികൾ കഴിപ്പിക്കാം എന്ന് ആലോചിക്കുന്നവരാണ് ഓരോ അമ്മമാരും. പോഷകഗുണങ്ങളാൽ സമ്പന്നമാണ് ക്യാരറ്റ്. ക്യാരറ്റ് ഉപയോഗിച്ച് നമുക്ക് ഒരു മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ. കുട്ടികൾക്കു മുതിർന്നവർക്കും തീർച്ചയായും ഇഷ്ടപ്പെടും എന്ന് ഉറപ്പ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് എന്തൊക്കെയാണ് ഇതിന് വേണ്ടത് എന്നും നമുക്ക് നോക്കാം.
ആദ്യം തന്നെ ആവശ്യമായ ക്യാരറ്റ് നല്ലതുപോലെ ഒന്ന് വേവിച്ചെടുക്കണം. വേവിച്ചെടുത്ത ക്യാരറ്റ് നമുക്ക് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കാം.ഇതിലേക്ക് രണ്ട് ഏലയ്ക്ക ചേർത്തു കൊടുക്കാം. മധുരത്തിന് ആവശ്യമായ പഞ്ചസാരയും കൂടി ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം.
നല്ലതുപോലെ അരഞ്ഞു വന്നതിനുശേഷം ഇതിലേക്ക് തണുപ്പിച്ച പാൽ ചേർത്ത് കൊടുക്കണം. കുറച്ച് ഐസ്ക്രീം കൂടി ചേർത്ത് നല്ലതുപോലെ ഒന്നുകൂടി അടിച്ചെടുക്കാം. ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് നട്ട്സുകൾ കൊണ്ട് അലങ്കരിക്കാം. രുചികരവും പോഷകപ്രദവുമായ ക്യാരറ്റ് മിൽക്ക് ഷേക്ക് തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക