തിരുവനന്തപുരം: തിരുവനന്തപുരത്ത് കേരളീയം പരിപാടിയുടെ വേദികളില്‍ നിയോഗിക്കുന്നതിന് സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ ഒന്നു മുതല്‍ ഏഴുവരെയാണ് കേരളീയം പരിപാടി നടക്കുന്നത്. നിലവില്‍ 100 ഒഴിവുകളാണുള്ളത്. കുറഞ്ഞത് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരും 18-നും 40-നും ഇടയില്‍ പ്രായമുള്ളവരുമായ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ബയോഡാറ്റ, ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ [email protected] എന്ന വിലാസത്തിലോ നല്‍കിയിട്ടുള്ള 9497902795 എന്ന വാട്സാപ്പ് നമ്പറിലോ ഒക്ടോബര്‍ 28 ന് വൈകിട്ട് മൂന്നിനു മുമ്പ് അപേക്ഷിക്കണം. കൂടാതെ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെ സി-ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നേരിട്ടും അപേക്ഷ നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക