ഡൽഹി: 2024 ഐപിഎൽ താരലേലത്തിനുള്ള തീയ്യതി പ്രഖ്യാപിച്ചു. 2024 ഐപിഎല്ലിൽ ആരാധകരുടെ പ്രിയതാരങ്ങൾ ടീം മാറുമോ എന്നത് ഡിസംബർ 19ന് അറിയാം. ദുബൈയിൽ വെച്ചാണ് ഇത്തവണ താരലേലം നടക്കുക. അതിന് മുമ്പായി ഡിസംബർ ഒമ്പതിന് വനിത പ്രീമിയർ ലീഗിന്റെ ലേലവും നടക്കും.
പത്ത് ടീമുകൾ പങ്കെടുക്കുന്ന താരലേലത്തിനായി ടീമുകളുടെ നൂറ് കണക്കിന് അധികൃതർ എത്തും. ഓരോത്തർക്കും ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഒരുക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഐപിഎൽ താരലേലത്തിന് ദുബൈ വേദിയായി തിരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.
ഓരോ ടീമിനും താരലേലത്തിൽ 100 കോടി രൂപ ചിലവഴിക്കാം. എന്നാൽ ഐപിഎൽ ലേലത്തിനായി വെയ്ക്കുന്ന താരങ്ങളുടെ വിലയനുസരിച്ചാണ് ഓരോ ടീമിനും ചിലവഴിക്കാവുന്ന തുക അറിയാൻ കഴിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക