തെന്നിന്ത്യൻ താരം വിക്രം നായകനായി എത്തുന്ന ‘തങ്കലാൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്തവർഷം ജനുവരി 26ന് ചിത്രം തീയറ്ററുകളിൽ എത്തും. വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ നവംബർ ഒന്നിന് റിലീസ് ചെയ്യും.
വ്യത്യസ്തമായ ഗെറ്റപ്പിൽ വിക്രം എത്തുന്ന ചിത്രം കോലാർ സ്വർണ്ണഖനിയിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ്ഒരുക്കിയിരിക്കുന്നത്. പശുപതി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാരായി എത്തുന്നത്. സംവിധായകൻ തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സഹ എഴുത്തുകാരനായി തമിൾ പ്രഭയും ഉണ്ട്.
കെ ഇ ജ്ഞാനവേൽ രാജ അവതരിപ്പിക്കുന്ന ചിത്രം സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. എ കിഷോർകുമാർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ജി വി പ്രകാശ് കുമാർ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക