ശ്രീ ഗുരുവായൂരപ്പനും ശ്രീ അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിന് കിരീടം സമര്‍പ്പിച്ചു ഭക്തൻ. ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തില്‍ ആണ് കിരീടം സമർപ്പിച്ചത്.
തിരുവനന്തപുരം സ്വദേശി നാഥന് മേനോന് ആണ് രണ്ട് കിരീടങ്ങളും സമര്‍പ്പിച്ചത്. പ്രഭാവലയം ഉള്ള ചുവന്നകല്ല് പതിപ്പിച്ച കിരീടം ഗുരുവായൂരപ്പനും നീല കല്ല് പതിപ്പിച്ച കിരീടം അയ്യപ്പനും ചാര്‍ത്തി.
ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയാണ് കിരീടം ഏറ്റുവാങ്ങി വിഗ്രഹങ്ങളില്‍ ചാര്‍ത്തിയത്. രണ്ട് കിരീടത്തിനും കൂടി ഏകദേശം 45 പവന് തൂക്കം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക