തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ 27കാരിയാണ് ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ഇന്ന് മരിച്ചത്. ഇക്കഴിഞ്ഞ പത്ത് ദിവസത്തിനിടെ തിരുവനന്തപുരത്ത് ആകെ മൂന്നുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ ആറ് വയസുകാരിയുടെ മരണവും ഡെങ്കിപ്പനി മൂലമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
ഡെങ്കിപ്പനി ലക്ഷണങ്ങളും കാരണവും
കൊതുകു ജന്യരോഗങ്ങളുടെ കൂട്ടത്തിലാണ് ഡെങ്കിപ്പനി ഉൾപ്പെടുന്നത്. ഇതിനാൽ തന്നെ കൊതുക് പെരുകാതിരിക്കാനുള്ള അതീവ ശ്രദ്ധ ചെലുത്തണമെന്ന് ആരോഗ്യവകുപ്പ് പറയുന്നത്. ആരോഗ്യത്തെ നല്ലതുപോലെ ബാധിക്കുന്നൊരു വൈറല്‍ അണുബാധയാണ് ഡെങ്കിപ്പനി. അസഹനീയമാംവിധത്തിലുള്ള ക്ഷീണമാണ് ഡെങ്കിപ്പനിയുടെ പ്രധാന ഉണ്ടാക്കുന്ന പ്രശ്നം. പനിയോടൊപ്പം തലവേദന, കണ്ണിനുപുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക