നിത്യജീവിതത്തിൽ കൂടാനാവാത്ത ഒരു ഘടകമാണ് കറിവേപ്പില. നിരവധി രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ് കറിവേപ്പില. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍ അലര്‍ജി ഒരുപരിധിവരെ ശമിക്കും.
കറിവേപ്പിലയുടെ കുരുന്നില വേണം ഇതിനായി ഉപയോഗിക്കാൻ. കറിവേപ്പില ദിവസം പത്തെണ്ണം വീതം ചവച്ചു കഴിച്ചാല്‍ വയറുകടി കുറയും. ഇറച്ചി കഴിച്ചുണ്ടാവുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരില്‍ ചേർത്ത് കഴിച്ചാല്‍ മതി.
കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഉദര രോഗങ്ങള്‍ കുറയ്ക്കും. കാലുകള്‍ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരില്‍ അരച്ച് കുഴമ്പാക്കി രാത്രി ഉറങ്ങുന്നതിന് മുമ്പ് പുരട്ടിയാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക