ഇറച്ചി നന്നാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഫുഡ് ബോണ്‍ ഇല്‍നെസ്സിന് വരെ കാരണമായേക്കാം. പാചകം ചെയ്തതോ അല്ലാത്തതോ ആയ ഇറച്ചികള്‍ നമ്മുടെ വീടുകളിലെ ഫ്രിഡിജുകളില്‍ സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ എത്ര ദിവസം വരെ അവ ഫ്രിഡ്ജില്‍ സുരക്ഷിതമായി സൂക്ഷിക്കാമെന്ന് നമുക്ക് നോക്കാം. കൂടാതെ ഇറച്ചി കേടാകാതെ സൂക്ഷിക്കാന്‍ നിരവധി എളുപ്പവഴികളുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ (USDA) ന്റെ നിര്‍ദേശപ്രകാരം പച്ച ചിക്കന്‍ ഒന്ന് മുതല്‍ രണ്ട് ദിവസം വരെ ഫ്രിഡ്ജില്‍ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. പാകം ചെയ്ത ചിക്കന്‍ വിഭവങ്ങള്‍ മൂന്ന് മുതല്‍ നാല് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. അതേസമയം, റോ ചിക്കന്‍ പീസുകള്‍ ഒമ്പത് മാസം വരെയും ഫുള്‍ റോ ചിക്കന്‍ ഒരു വര്‍ഷം വരെയും പാകം ചെയത ചിക്കന്‍ രണ്ട് മാസം മുതല്‍ ആറ് മാസം വരെയും ഫ്രീസ് ചെയത് സൂക്ഷിക്കാവുന്നതാണ്.
റെഡ് മീറ്റ്, പന്നിയിറച്ചി എന്നിവ ഒരു ആഴ്ച്ച വരെ ഫ്രിഡ്ജില്‍ കേടുകൂടാതെ സൂക്ഷിക്കാം. പാകം ചെയ്ത ഇറച്ചി 4 ദിവസം വരെ ഉപയോഗിക്കാം. പാകം ചെയ്യാത്ത പോര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. എന്നാല്‍ പാകം ചെയ്തവ മൂന്ന് ദിവസം വരെയേ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയൂ. അതേസമയം, പാക്കേജ്ഡ് പോര്‍ക്ക് വിഭവങ്ങളില്‍ ഈ കണക്ക് വ്യത്യസ്തമാണ്.
ഫ്രീസു ചെയ്ത റെഡ് മീറ്റ് 4 മാസം മുതല്‍ 1 വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാം. റോ പൗള്‍ട്രി ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. 40 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ താഴെയായിരിക്കണം ഊഷ്മാവ്. കേടുപാട് വന്ന ഇറച്ചിയുടെ ഉപയോഗം ഭക്ഷ്യവിഷബാധയ്ക്കും മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക