മമ്മൂട്ടി നായകനായി എത്തിയ കണ്ണൂര്‍ സ്ക്വാഡ് വമ്പൻ വിജയമാണ് നേടിയത്. ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തില്‍ ചിത്രം കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്തു. കണ്ണൂര്‍ സ്ക്വാഡിന്റെ നാലാഴ്ചത്തെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്.
ആഗോളതലത്തില്‍ ഇതുവരെ 82.95 കോടി രൂപയാണ് ആകെ നേടിയത്. ഒക്ടോബര്‍ 17ന് സിനിമ ആകെ 75 കോടി രൂപ നേടിയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അതിനുശേഷമാണ് എട്ട് കോടിയോളം സ്വന്തമാക്കിയത്. നാലാമാഴ്‍ചയിലും കണ്ണൂര്‍ സ്ക്വാഡിന് മോശമല്ലാത്ത കലക്ഷൻ നേടാനായി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
സെപ്റ്റംബർ 28 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തുടക്കംമുതൽ ലഭിച്ചത്. റിലീസ് ചെയ്ത് ആദ്യ ദിവസം 2.4 കോടിയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയത്. ഏകദേശം ആറ് കോടി രൂപയായിരുന്നു ചിത്രത്തിന്റെ ഒന്നാം ദിവസത്തെ വേൾഡ് വൈഡ് കലക്ഷൻ.
മമ്മൂട്ടി ജോര്‍ജ് മാര്ട്ടിൻ എന്ന കഥാപാത്രമായി വിസ്മയിപ്പിക്കുമ്പോള് കണ്ണൂര്‍ സ്ക്വാഡില്‍ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക