ദഹനപ്രശ്നങ്ങള്‍ നമുക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് അങ്ങനെ പല രീതിയിൽ ഉള്ള ദഹന പ്രശ്നങ്ങളുണ്ട്. ഇത്തരത്തില്‍ ഉള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആണ് ഗ്രാമ്പൂ ചായ.
ഭക്ഷണം കഴിച്ചയുടന്‍ ഗ്രാമ്പൂ ചായ കുടിക്കുന്നത് ഗ്യാസ് നിറഞ്ഞ് വയര്‍ വീര്ത്തുകെട്ടാതിരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഈ ചായ തയ്യാറാക്കാനായി രണ്ട് കപ്പ് വെള്ളം തിളക്കുമ്പോള്‍, ഒരു ടീസ്പൂണ്‍ ഗ്രാമ്പൂ ചേര്‍ക്കാം. തിളച്ചു മറിഞ്ഞ ചായയില്‍ വേണമെങ്കില്‍ തേന്‍ കൂടി ചേര്‍ത്ത് കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക