അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. ഈ വര്‍ഷം മൂന്നാംപാദത്തില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 29.3 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ജൂലായ് ഒന്നിനും സെപ്റ്റംബര്‍ 30 നുമിടയില്‍ 5,951,025 യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തെ കണക്ക് നോക്കുമ്പോള്‍ ഈ കാലയളവിലെ വിമാന സര്‍വീസുകളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 119 ലക്ഷ്യസ്ഥാനങ്ങളിലേക്കായി 24 വിമാനക്കമ്പനികളാണ് എമിറേറ്റില്‍നിന്ന് സര്‍വീസ് നടത്തിയത്. ലണ്ടന്‍, മുംബൈ, കൊച്ചി, കെയ്റോ, ദോഹ എന്നിവയാണ് ഏറ്റവും തിരക്കേറിയ അഞ്ചു ലക്ഷ്യസ്ഥാനങ്ങള്‍.
അതേസമയം, എയര്‍ ഫ്രാന്‍സ്, സണ്‍ എക്സ്പ്രസ്, ബ്രിട്ടീഷ് എയര്‍വേസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളെ സ്വാഗതം ചെയ്യാന്‍ അബുദാബി തയ്യാറെടുക്കുകയാണ്. യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും നല്കാന് ടെര്‍മിനല്‍ ‘എ’ പൂര്‍ണ സജ്ജമായി കഴിയുകയും ചെയ്തു. ടെര്‍മിനലല്‍ ‘എ’ യില്നിന്ന് അടുത്ത മാസം 15 മുതല്‍ 28 വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക