കുഞ്ഞുങ്ങളിലെ ബുദ്ധി വികാസത്തിന് കഴിക്കുന്ന ഭക്ഷണങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഏതൊക്കെയാണ് കുഞ്ഞുങ്ങൾക്ക് നിർബന്ധമായും നൽകേണ്ട ഭക്ഷണങ്ങൾ എന്നും എന്തൊക്കെയാണ് കാരണങ്ങൾ എന്നും നമുക്ക് നോക്കാം. പോഷക ഗുണങ്ങളാൽ സമ്പന്നമായ ഭക്ഷണങ്ങളാണ് കുട്ടികൾക്ക് നൽകാനായി മാതാപിതാക്കൾ എപ്പോഴും തിരഞ്ഞെടുക്കേണ്ടത്. അതായത് കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ജങ്ക്ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ കുട്ടിക്ക് നൽകാതിരിക്കാം.
അതുപോലെതന്നെ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയ സാൽമൺ അയല, മത്തി തുടങ്ങിയ മീനുകൾ കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് കുഞ്ഞുങ്ങളിൽ ബുദ്ധിവികാസത്തിന് സഹായകമായ ഒന്നാണ്. ബെറിപ്പഴങ്ങൾ, ഇലക്കറികൾ , നട്ട്സ്, ബ്രോക്കോളി, മത്തങ്ങ വിത്തുകൾ തുടങ്ങിയവയെല്ലാം കുട്ടികളുടെ ബുദ്ധിവികാസത്തിന് ആവശ്യമായ ഘടകങ്ങൾ അടങ്ങിയവയാണ്. അതുകൊണ്ടുതന്നെ ഇത് കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും.
ആന്റി ഓക്സിഡന്റുകൾ ചെമ്പ് ഇരുമ്പ് സിങ്ക് മഗ്നീഷ്യം എന്നിവയുടെ പ്രധാന ഉറവിടമായ മത്തൻ വിത്തുകൾ അൽഷിമേഴ്സ് വിഷാദരോഗം അപസ്മാരം തുടങ്ങിയവയിൽ നിന്നും സംരക്ഷണം നൽകുവാൻ സഹായകരമാണ്. വിറ്റാമിൻ കെ ധാതുക്കൾ ആന്റി ഓക്സിഡന്റുകൾ എന്നിവ സംബന്ധമായ ബ്രോക്കോളി കുട്ടികളിലെ ബുദ്ധിവികാസത്തിന് വളരെ നല്ലതാണ്. വിറ്റാമിൻ ഇയുടെ ഉറവിടമായ നട്സ് ദിവസവും കഴിക്കുന്നത് തലച്ചോറിനെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നതിന് സഹായിക്കും. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയായ ഇലക്കറികൾ കുട്ടികളിലെ ബുദ്ധി വികാസത്തിന് വളരെയധികം ഗുണകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക