സിനിമ താരമായ ഡോക്ടർ രജത്കുമാറിന് നേരെ തെരുവുനായ ആക്രമണം. പത്തനംതിട്ടയിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ താരം രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. നടക്കാൻ ഇറങ്ങിയപ്പോൾ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ തിയേറ്ററിന് സമീപത്ത് വെച്ച് മൂന്ന് നായ്ക്കൾ ഒരുമിച്ചെത്തിയാണ് ആക്രമണം നടത്തിയത് എന്ന് രജത്കുമാർ പ്രതികരിച്ചു.
ഒരു നായ രജത് കുമാറിന്റെ കാലിൽ കടിച്ചു തൂങ്ങുകയും കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു പേരെ കടിക്കുകയും ചെയ്തു. കൈകളിലും കാലുകളിലും ആയാണ് ഇവർക്ക് പരിക്കേറ്റിരിക്കുന്നത് എങ്കിലും ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക