റബ്ബറിന്റെ വിവിധതരം നടീലിനങ്ങൾ, നടീൽ വസ്തുക്കൾ, ആധുനിക റബ്ബർ ഇനങ്ങളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ എന്നിവയിൽ നടത്തപ്പെടുന്ന ഓൺലൈൻ പരിശീലന പരിപാടിയിൽ പങ്കെടുക്കാം. റബ്ബർ കർഷകർക്കും തോട്ട മേഖലയിലെ താല്പര്യമുള്ളവർക്കുമായി പുതുപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് ആണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
നാളെ രാവിലെ 10.30 മുതൽ 12.30 വരെ നടക്കുന്ന പരിശീലന പരിപാടിയിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി 18% ജിഎസ്ടി ഉൾപ്പെടെ 118 രൂപയാണ് ഫീസായി ഈടാക്കുക. ഓൺലൈൻ വഴിയും റജിസ്ട്രേഷൻ ഫീസ് അടക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നതിനും ഓൺലൈൻ വഴി പെയ്മെന്റ് ചെയ്യുന്നതിനും http://training.rubberboard.org.in/online/?SelCourse=Njc5 അല്ലെങ്കിൽ http://training.rubberboard.org.in/ എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. താല്പര്യമുള്ളവർക്ക് 9447710405/0481235131 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടും വിവരങ്ങൾ അന്വേഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക