ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ന് ആളുകൾ വാട്സ്ആപ്പ് ബിസിനസ്. വിവിധ തരം ബിസിനസുകൾക്കായി ഏകദേശം 40 കോടിയിലധികം ഉപഭോക്താക്കളാണ് ഇവ ഉപയോഗിക്കുന്നത്. സാധാരണയുള്ള വാട്സ്ആപ്പ് അക്കൗണ്ടുകളിൽ നിന്ന് വ്യത്യസ്ഥതമായി, ബിസിനസുകൾക്ക് കൂടുതൽ ഊന്നൽ നൽകുന്ന ഒന്നാണ് ബിസിനസ് വാട്സ്ആപ്പ്. അതിനാൽ തന്നെ ചെറിയൊരു പിഴവ് മൂലം ഇത്തരം അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്താനുള്ള സാധ്യതയും കൂടുതലാണ്.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ, നിയമവിരുദ്ധമോ ആയ സന്ദേശങ്ങൾ അയക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്താൽ ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ടിന് പൂട്ട് വീഴാൻ സാധ്യതയുണ്ട്. കൂടാതെ, സേവന നിബന്ധനകൾ ലംഘിച്ചാലും നിങ്ങളുടെ അക്കൗണ്ടിന് വിലക്ക് വന്നേക്കാം. അതുകൊണ്ട്, ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽണം. ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് വിലങ്ങ് വരാതിരിക്കാനുള്ള ഏതൊക്കെ ശ്രദ്ധിക്കണമെന്ന് പരിചയപ്പെടാം.
ബിസിനസ് വാട്സ്ആപ്പ് അക്കൗണ്ടിന് വിലക്ക് വന്നാൽ ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. അനുമതി നൽകിയ ആളുകൾക്ക് മാത്രമേ സന്ദേശങ്ങൾ അയക്കാവു, സ്പാം അല്ലെങ്കിൽ വ്യാജ പ്രമോഷണൽ സന്ദേശങ്ങൾ അയക്കുന്നത് പരമാവധി ഒഴിവാക്കുക, ഹാനികരമായ ഉള്ളടക്കമുള്ള സന്ദേശങ്ങൾ അയക്കാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക