കാഴ്ചയിൽ തീരെ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ ഉലുവ വമ്പനാണ്. ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളുമെല്ലാം ഉലുവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിനു മാത്രമല്ല, മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഉലുവ വളരെ ഗുണകരമാണ്.
ഉലുവ ഇട്ട വെള്ളം കുടിയ്ക്കുന്നത് തടി കുറയാനുള്ള നല്ലൊരു വഴിയാണ്. ഇത് വിശപ്പിനെ ശമിപ്പിക്കും, ശരീരത്തിലെ കൊഴുപ്പു നീക്കും. ദഹനത്തെ സഹായിക്കാന്‍ നല്ലൊരു മാർഗമാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളം.
ദഹനപ്രശ്നങ്ങളുള്ളവര്‍ ഇത് ഉത്തമമാണ്. ഇതിലെ ഗ്യാലാക്ടോമന്, പൊട്ടാസ്യം എന്നിവ ബിപി കുറയ്ക്കാന്‍ ഏറെ ഗുണം ചെയ്യും.
ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ തോതു വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഒരു മാസം ഉലുവയിട്ടു തിളപ്പിച്ച വെള്ളം അടുപ്പിച്ച് കുടിച്ചാൽ സഹായിക്കും. വാതസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക