പ്രേക്ഷക പ്രശംസ നേടിയ ‘ബന്നേർഘട്ട’ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണൻ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർ. ‘ഉയിർപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ‘സ്ലാഷർ ത്രില്ലർ’ എന്ന വിഭാഗത്തിൽപ്പെടുന്ന സിനിമയാണ്.
മലയാളത്തിലെ പ്രശസ്ത സംവിധായകരും, മറ്റ് ചലച്ചിത്ര പ്രവർത്തകരും ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ബന്നേർഘട്ടക്ക് ശേഷം തോട്ടിങ്ങൽ ഫിലിംസിന്റെ ബാനറിൽ ഷമീർ തോട്ടിങ്ങൽ ആണ് ചിത്രത്തിന്റെ നിർമ്മാണം.
മലയാളം, തമിഴ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുമെന്ന് നിർമാതാവ് അറിയിച്ചു. താര നിർണ്ണയം പൂർത്തിയാവുന്ന ചിത്രത്തിൽ മലയാളത്തിന് പുറമേ അന്യഭാഷയിലെ താരങ്ങളുമുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക