സി.പി.ഐ.എം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് സമസ്തയ്ക്ക് ക്ഷണം. നവംബർ 11-ന് കോഴിക്കോട് നടക്കുന്ന പരിപാടിയിലേക്കാണ് സമസ്ത ഉൾപ്പെടെയുള്ള സംഘടനകളെ ക്ഷണിച്ചിരിക്കുന്നത്. നേരത്തേ ഏകസിവിൽകോഡിനെതിരേ സി.പി.ഐ.എം നടത്തിയ പരിപാടിയിലേക്ക് സമസ്തയെ ക്ഷണിച്ചത് ചർച്ചയായിരുന്നു.
മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള തർക്കം കൂടുതൽ സങ്കീർണമാവുകയാണ്. ഇതിനിടയിലാണ് സി.പി.ഐ.എം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് സമസ്തയെ ക്ഷണിക്കുന്നത്. ഒപ്പം കാന്തപുരം എ.പി വിഭാഗം ഉൾപ്പടെ സമാന ചിന്താഗതിക്കാരയ മുഴുവൻ പേരെയും പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ അറിയിച്ചു. അതേസമയം പരിപാടിയിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക