ഏറെ ആരാധകരുള്ള താരമാണ് പേളി മാണി. അവതാരകയായും നടിയായും മോട്ടിവേഷണൽ സ്പീക്കറായും ഒക്കെ ആരാധക മനസ്സിൽ ഇടംപിടിച്ച പേളി തന്റെ ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങൾ വരെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആരാധകരെ അറിയിക്കാറുണ്ട്.
നടൻ ശ്രീനിഷ് അരവിന്ദിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. നില എന്ന ഒരു മകളും ഉണ്ട് ഇവർക്ക്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് പേളിയുടെ കുടുംബം. പ്രസവത്തിന് മുന്നോടിയായി ഉള്ള വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.
പട്ടുസാരിയിൽ ഒരു കല്യാണ പെണ്ണായി വളരെ സുന്ദരിയായാണ് താരം വള കാപ്പ് ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. താരത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത് രഞ്ജു രഞ്ജിമാർ ആണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക