തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യകാരൻ ടി. പത്മനാഭൻ കേരളജ്യോതി പുരസ്കാരത്തിന് അർഹനായി. സാഹിത്യമേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് അദ്ദേഹത്തിന് കേരളജ്യോതി പുരസ്കാരം കിട്ടിയത്.
സാമൂഹ്യ സേവന, സിവിൽ സർവീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് റിട്ട. ജസ്റ്റീസ് എം. ഫാത്തിമ ബീവി, കലാ മേഖലയിൽ നടത്തിയ സമഗ്ര സംഭാവനയ്ക്ക് നടരാജ കൃഷ്ണമൂർത്തി (സൂര്യ കൃഷ്ണമൂർത്തി) എന്നിവർ കേരളപ്രഭ പുരസ്കാരത്തിന് അർഹരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക