പായസം എല്ലാവര്ക്കും പ്രിയപ്പെട്ട ഒന്നാണ്. ഒരുപാട് പായസങ്ങളുണ്ടെങ്കിലും ഇതിൽ ശർക്കരപായസം മലയാളികളുടെ പാരമ്പര്യത്തിനൊപ്പം ചേർന്ന് നിൽക്കുന്നു. ഏറ്റവും എളുപ്പത്തിൽ ശർക്കര പായസം എങ്ങനെ തയാറാക്കാമെന്ന് നോക്കാം.
അര കപ്പ് പച്ചരി കഴുകി നന്നായി വേവിച്ചെടുക്കണം. ഇതിലേക്ക് മുക്കാൽ കപ്പ് ശർക്കര ഉരുക്കി അരിച്ചെടുത്തത് ചേർത്ത് നന്നായി തിളപ്പിച്ചു കുറുക്കുക. ശേഷം ഒരു 2 സ്പൂണ് ചിരവിയ തേങ്ങ ചേർക്കുക. നന്നായി കുറുകി പാകം ആകുമ്പോൾ നല്ല കട്ടി ഉള്ള തേങ്ങാപ്പാൽ ഒരു 4 സ്പൂണ്, കാൽ ടീ സ്പൂണ് ഏലയ്ക്ക പൊടി, ഒരു സ്പൂണ് നെയ്യ് എന്നിവ ചേർത്ത് തീ അണയ്ക്കാം.
ഒരു സ്പൂണ് നെയ്യ് ചൂടാക്കി കുറച്ചു തേങ്ങാകൊത്തും, അണ്ടിപരിപ്പും, ഉണക്ക മുന്തിരിയും വറുത്തു പായസത്തിലേക്ക് ചേർക്കാം..
ഞാൻ കുറച്ചു കൽക്കണ്ടം കൂടി പൊട്ടിച്ചു ചേർത്തു..
പ്രതികരിക്കാൻ ഇവിടെ എഴുതുക