തിരുവനന്തപുരം: സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളമെന്ന് മമ്മൂട്ടി. ‘കേരളീയം 2023’ന്റെ ഉദ്ഘാടന ചടങ്ങൽ സംസാരിക്കവെയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. എഴുതി തയാറാക്കിയ പ്രസംഗം തന്റെ കൈയിൽ ഇല്ലെന്നും എന്തെങ്കിലും നാക്കുപിഴ വന്നാൽ ക്ഷമിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.
കേരളീയം കേരളീയരുടെ മാത്രം വികാരമല്ല ലോകത്തിന്റേത് മുഴുവനുമാകണമെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ ലോകത്തിന് തന്നെ മാതൃകയാകുമെന്ന് പറഞ്ഞ മമ്മൂട്ടി സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ലോകത്തിനുള്ള മാതൃക നമ്മളായിരിക്കണമെന്നും, ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങൾ ഒന്നാണ് എന്ന് ലോകത്തോട് നമ്മൾ വിളിച്ചു പറയണമെന്നും കൂട്ടിച്ചേർത്തു.
‘കേരളീയം കേരളത്തിന്റെ മാത്രം വികാരമല്ല. ലോകസാഹോദര്യത്തിന്റെ വലിയൊരു വികാരമായി മാറട്ടെയെന്ന് ആഗ്രഹിക്കുകയാണ്. നമ്മൾ ലോകത്തിന് തന്നെ മാതൃകയാവുകയാണ്. സ്നേഹത്തിനും സൗഹാർദത്തിനും ലോകത്തിന്റെ ഏറ്റവും വലിയ മാതൃകയായി കേരളം മാറട്ടെ. നമ്മുടെ രാഷ്ട്രീയം, മാതം, ജാതി, ചിന്ത, പ്രാർഥന എല്ലാം വേറെയാണ്. പക്ഷെ നമ്മൾക്കെല്ലാവർക്കും ഉണ്ടാവുന്ന ഒരു വികാരം നമ്മളെല്ലാവരും കേരളീയരാണ്, മലയാളികളാണ് കൂടുതൽ പേരും മുണ്ടുടുക്കുന്നവരാണ്, മലയാളം സംസാരിക്കുന്നവരും കേട്ടാൽ മനസിലാകുന്നവരുമാണ്. ഇതുതന്നെയായിരിക്കണം നമ്മുടെ ലോകത്തിന്റെ മാതൃക’, മമ്മൂട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക