ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ ഇന്ന് ഒടിടിയിൽ റിലീസായേക്കുമെന്ന് റിപ്പോർട്ട്. നാളെ നവംബർ രണ്ടിന് താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ന് അർധരാത്രി മുതൽ ജവാൻ ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സാണ് ഷാരുഖ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള യാതൊരു വിവരം ഇതുവരെ നെറ്റ്ഫ്ലിക്സ് പങ്കുവെച്ചിട്ടില്ല.
സെപ്റ്റംബർ 7ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 600 കോടിക്ക് മുകളിൽ നേടിയതായാണ് റിപ്പോർട്ട്. അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോൺ, പ്രിയാമണി അടക്കം വലിയൊരു താരനിര തന്നെ അണിനിരന്നിട്ടുണ്ട്.
റെഡ് ചില്ലീസ് എന്റർടൈന്‍മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിച്ച ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. നയന്‍താര നായികയാവുന്ന ആദ്യ ഹിന്ദി ചിത്രമാണ് ജവാൻ. വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്തിരിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക