നടി ശാലിൻ സോയ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘ദി ഫാമിലി ആക്ട്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രശാന്ത് അലക്സാണ്ടറാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സ്വന്തം നിർമാണ കമ്പനിയായി ഫ്യു ഹ്യുമൻസിന്റെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം നേരത്തെ പൂർത്തിയാക്കിയിരുന്നു
ശാലിൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പ്രശാന്തിന് പുറമെ രശ്മി ബോബൻ, ഗായത്രി ഗോവിന്ദ്, സന ഫർസാന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇത് തന്റെ ആദ്യ ഫീച്ചർ ചിത്രമാണെന്നും ഇതിന് മുമ്പ് ഏഴ് ഷോർട്ട് ഫിലിമുകളും ഒരു ഡോക്യുമെന്ററിയും താൻ നിർമിച്ചിട്ടുണ്ടെന്നും ശാലിൻ അറിയിച്ചു.
ശരത് കുമാർ എസാണ് ചിത്രത്തിന്റെ ക്യമാറ കൈകാര്യം ചെയ്യുന്നത്. ഡോൺ വിൻസെന്റാണ് ചിത്രത്തിന് സംഗീതം നൽകുക. ശ്രീനാഥ് ബാബു പ്രൊഡക്ഷൻ ഡിസൈനറും അക്ഷയ് കുമാർ എംജെയും ആനന്ദ് രാജും ചേർന്ന് ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക