ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജയ് ഗണേഷി’ൽ നായികയായി എത്തുന്നത് മഹിമ നമ്പ്യാർ. ഉണ്ണി മുകുന്ദൻ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നവംബർ 10 മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.
രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന് ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്.
ഗന്ധർവ്വ ജൂനിയർ ആണ് ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു ചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് വിവരം.
ഈയിടെ ഹിറ്റായി മാറിയ ചിത്രം ആർഡിഎക്സിൽ മഹിമയുടെ പ്രകടനം പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിൽ ഷെയ്ൻ നിഗത്തിന്റെ നായികയായിരുന്നു മഹിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക