ആസിഫ് അലി, അർജുൻ അശോകൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒറ്റ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബെന്നി ദയാൽ ,ഉണ്ണി ഇളയരാജ, എം ജയചന്ദ്രൻ എന്നവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്.
‘പരൽ’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ആസിഫ് അലി,അർജുൻ അശോകൻ, എന്നിവരെ കൂടാതെ ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമപ്രസാ,ദ് സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യാ ദത്ത, കന്നട നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവീ നായർ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ചിൽഡ്രൻ റീ യുണൈറ്റഡ് എൽ എൽ പി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കിയ ‘ഒറ്റ’ യിൽ രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് പറയുന്നത്. കിരൺ പ്രഭാകർ കഥയെഴുതിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് ഹരിഹരൻ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക