സംസ്ഥാന സർക്കാറിന്റെ കേരളീയം 2023 പരിപാടിയിൽ ക്ഷണിക്കാത്തതിനുള്ള നീരസം പ്രകടിപ്പിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളീയത്തിന്റെ സംഘാടകരോട് ഗവർണറെ കേരളീയത്തിലേക്ക് ക്ഷണിച്ചുവോ എന്ന് ചോദിക്കണം എന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. മറ്റുള്ളവർ മാധ്യമങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് താൻ കണ്ടിട്ടുണ്ടെന്നും മാധ്യമങ്ങൾക്ക് എപ്പോഴും സമീപിക്കാൻ കഴിയുന്ന ഒരാളാണ് താനെന്നു കരുതി അതൊരു അവസരമാക്കി എടുക്കരുത് എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഇന്ന് രാവിലെയാണ് കേരളീയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രൗഢഗംഭീരമായ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. സിനിമ മേഖലയിൽ നിന്നും മമ്മൂട്ടി, മോഹൻലാൽ, കമലഹാസൻ, ശോഭന തുടങ്ങിയവരും വ്യവസായ പ്രമുഖരായ എം എ യൂസഫലി, രവി പിള്ള തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. ലോകത്തിനൊപ്പം കേരളം സഞ്ചരിക്കുന്നു എന്ന് യാഥാർത്ഥ്യം ലോകത്തെ അറിയിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക