ചില ആളുകളിൽ ശരീരഭാരം കൂടുന്നത് വളരെ പതിയെയായിരിക്കും. എന്നാൽ ചിലർക്ക് പെട്ടന്ന് തടി കൂടും. സാധാരണയായി കൂടുതൽ ഭക്ഷണം കഴിക്കുന്നത് മൂലവും വ്യായാമം ഇല്ലാത്തത് കൊണ്ടും ഡീഹൈഡ്രേഷൻ മൂലവുമൊക്കെ ചിലർക്ക് ശരീരഭാരം കൂടാറുണ്ട്. എന്നാൽ ഇതൊന്നുമല്ലാതെ ശരീരഭാരം കൂടുന്നതിന് പിന്നിലെ മറ്റ് കാരണങ്ങൾ എന്തൊക്കെയാണെന്ന് ബൊക്കെ…
ഒന്ന്…
പിസിഒഎസ് ആണ് ആദ്യത്തെ കാരണമായി പറയാവുന്നത്. മിക്ക സ്ത്രീകളിലും കാണപ്പെടുന്ന ആരോഗ്യപ്രശ്നമാണിത്. ഓവുലേഷൻ പ്രക്രിയ ക്യത്യമാകാത്തതിനാൽ അണ്ഡാശയത്തിൽ ചെറിയ കുമിളകൾ പോലുള്ള മുഴകൾ രൂപപ്പെടുന്ന അവസ്ഥയായെയാണ് പിസിഒഎസ് എന്ന പറയപ്പെടുന്നത്.
രണ്ട്…
വിട്ടുമാറാത്ത സമ്മർദ്ദം പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കുന്നു. നിങ്ങൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ ശരീരം കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിന്റെ ഉത്പാദനം നടക്കുന്നു. ഇത് ഉയർന്ന കലോറിയും അമിതവിശപ്പിന് കാരണമാകുന്നു. സമ്മർദ്ദം മാത്രമല്ല, ഉറക്ക പ്രശ്നങ്ങൾ, ക്ഷീണം, ശ്വസന പ്രശ്നങ്ങൾ, ദഹനക്കേട്, പേശി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം.
മൂന്ന്…
ചില രോഗങ്ങൾക്കുള്ള മരുന്ന് കഴിക്കുന്നത് പലപ്പോഴും പെട്ടെന്ന് ശരീരഭാരം കൂടാൻ സാധ്യതയുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം, വിഷാദം, മാനസിക വൈകല്യങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ ശരീരഭാരം കൂടുന്നതിലേക്ക് നയിച്ചേക്കാം.
നാല്…
തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഇത് പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക