ഷറഫുദ്ദീൻ നായകനാകുന്ന തോൽവി എഫ്സിയിലെ ലിറിക്കൽ ഗാനം എത്തി. ‘പതിയെ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. റിജിൻ ദേവസ്യയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിജിൻ തോമസ് ആണ്. സിജിനും സൂരജ് സന്തോഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പേര് പോലെ തന്നെ ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള ചിത്രമാണ് തോൽവി എഫ്സി എന്നാണ് സൂചന. ജോർജ് കോര സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് എബ്രഹാം ജോസഫാണ്. നേഷൻ വൈഡ്സ് പിക്ചേഴ്സിന്റെ ബാനറിലാണ് തോൽവി എഫ്സി നിർമ്മിക്കുന്നത്.
ഷറഫുദ്ദീനൊപ്പം ജോണി ആന്റണി, ജോർജ് കോര, ആശ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ ജോർജ് കോര തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക