ചിയാൻ വിക്രം നായകനായി എത്തുന്ന പാ രഞ്ജിത്ത് ചിത്രം ‘തങ്കലാൻ’ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഇതിനു മുൻപും വിക്രം വ്യത്യസ്തമായ ഗെറ്റപ്പുകൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്നും എല്ലാമുള്ള ഏറ്റവും മികച്ച മേക്കോവർ ആയിരിക്കും തങ്കലാനിലേത് എന്ന് സൂചിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ടീസർ.
പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെജി എഫ് ൽ നടന്ന സംഭവത്തെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മാളവികാമോഹനനും പാർവതി തിരുത്തുമാണ് നായികമാരായി എത്തുന്നത്. കെ ജ്ഞാനവേൽ അവതരിപ്പിക്കുന്ന ചിത്രം സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
സംവിധായകനായ പാരഞ്ജിത്ത് തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ പശുപതിയും എത്തുന്നു. എ കിഷോർകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം അടുത്തവർഷം ജനുവരി 26ന് തീയേറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക