അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് മാറ്റുന്നു. സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാണ് പേരിടുന്നത്. 2024 ഫെബ്രുവരി 9 മുതല്‍ പുതിയ പേരിലായിരിക്കും വിമാനത്താവളം അറിയപ്പെടുകയെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് മാറ്റുന്നതിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ എ തുറക്കുന്നതിനു മുന്നോടിയായാണ് പേര് മാറ്റം സംബന്ധിച്ച് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക