ഡല്‍ഹി: ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരത്തില്‍ അത്യാവശ്യമല്ലാത്ത എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കല്‍ ജോലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതുപോലെ ദേശീയ തലസ്ഥാനത്തിലേക്കുള്ള ലഘു വാണിജ്യ വാഹനങ്ങളുടെയും ഡീസല്‍ ട്രക്കുകളുടെയും പ്രവേശനവും നിരോധിച്ചിട്ടുണ്ട്.
സ്കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ നിര്‍ദേശം നല്കി. ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള സ്കൂളുകളില്‍ നേരിട്ട് നടത്തുന്ന ക്ലാസുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്തേക്കും. കമ്മീഷന് ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റിന് (സിഎക്യുഎം) കീഴില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക