ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ’നായി കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് കഴിഞ്ഞ നവംബറിലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച അപ്ഡേറ്റ് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് കാതലിന്റെ നിർമാണം. സിനിമയുടെ റിലീസ് തീയതി നാളെ വൈകിട്ട് ആറിന് പ്രഖ്യാപിക്കുമെന്നാണ് മമ്മൂട്ടി കമ്പനി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക