അതിരപ്പിള്ളി: അതിരപ്പിള്ളി ആനമല അന്തർ സംസ്ഥാനപാതയിൽ ഈ മാസം ആറ് മുതൽ പൂർണ ഗതാഗത നിയന്ത്രണം. റോഡ് നിർമാണം കണക്കിലെടുത്ത് 15 ദിവസത്തേക്കാണ് നിയന്ത്രണമുണ്ടാവുക.
അതിരപ്പിള്ളി ഭാഗത്തുനിന്നുള്ള എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്ക്പോസ്റ്റിലും തമിഴ്നാട്-മലക്കപ്പാറ ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്പോസ്റ്റിലും തടഞ്ഞ് തിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു. അത്യാവശ്യത്തിനുള്ള ഇരുചക്രവാഹനങ്ങളും ആംബുലൻസുകളും മാത്രമാണ് കടത്തിവിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക