ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്. ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ്, ബീറ്റാസയാനിൻ എന്നിങ്ങനെയുള്ള ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ഡ്രാഗൺ ഫ്രൂട്ട്. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ഡ്രാഗൺ ഫ്രൂട്ട് ഏറെ ഗുണം ചെയ്യും. ഇതിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്.
വൈറ്റമിൻ സി, അയേൺ എന്നി ധാതുക്കൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണ് ഇത്. ഡ്രാഗൺ ഫ്രൂട്ട് കുടലിലെ പ്രോബയോട്ടിക്സ് എന്ന ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന പ്രീബയോട്ടിക്സ് ഇതിൽ അടങ്ങിയിട്ടുണ്ട്.
പ്രീബയോട്ടിക്സ് ഉള്ളത് നിങ്ങളുടെ കുടലിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ തുലനാവസ്ഥ മെച്ചപ്പെടുത്തും. നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം മാറാനുമെല്ലാം ഏറെ ഗുണം ചെയ്യും.
മുടിയ്ക്കും ചർമ്മത്തിനും ഗുണം ചെയ്യുന്ന പോഷകങ്ങൾ ഡ്രാഗൺ ഫ്രൂട്ടിലുണ്ട്. മുടിയുടെ ആരോഗ്യം നിലനിർത്തുന്ന ഫാറ്റി ആസിഡുകൾ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക