കട്ടന്‍ കാപ്പികുടിക്കുന്നത് ഭാരം കുറയ്ക്കാനും സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഒരോ കപ്പ് മധുരമില്ലാത്ത കട്ടന്‍ കാപ്പി കുടിക്കുന്നതിലൂടെ അമിത ശരീരഭാരത്തിലെ 0.12 കിലോ വീതം കുറയുമെന്നാണ് പഠനം പറയുന്നത്. ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
ഒരോ കപ്പ് മധുരമില്ലാത്ത കട്ടന്‍ കാപ്പി കുടിക്കുന്നതിലൂടെ അമിത ശരീരഭാരത്തിലെ 0.12 കിലോ വീതം കുറയുമെന്ന് പഠനം പറയുന്നു. എന്നാല്‍ കാപ്പിയില്‍ പഞ്ചസാര ചേര്‍ത്താല്‍ ഈ ഗുണങ്ങള്‍ നഷ്ടപ്പെടുന്നതായും ഗവേഷകര്‍ പറയുന്നു. പാലുല്പന്നങ്ങളോ ക്രീമോ ചേര്‍ത്ത കാപ്പിക്ക് ഭാരനിയന്ത്രണത്തില്‍ സ്വാധീനം ചെലുത്താനാകുന്നില്ലെന്നും ഗവേഷണത്തില്‍ കണ്ടെത്തി.
കാപ്പി വിശപ്പിനെ അടക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ കാരണമാകുകയും ഇത് വഴി ഭാരനിയന്ത്രണത്തെ സഹായിക്കുകയും ചെയ്യാം. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ക്രോറോജെനിക് ആസിഡ്, പോളിഫെനോളുകള്‍ എന്നിവ പോലുള്ള ബയോആക്ടീവ് ഘടകങ്ങള്‍ ഇന്‍സുലിന്‍ സംവേദനത്വവും ഗ്ലൂക്കോസ് ചയാപചയവും മെച്ചപ്പെടുത്തുന്നതും ഭാരം കുറയാന്‍ കാരണമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക